KannurKeralaLatest

കണ്ണൂരിന് ഇന്നലെ ആശ്വാസ ദിനം

“Manju”

പ്രജീഷ് വള്ള്യയി

സംസ്ഥാനത്താകെ 791 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തത് കണ്ണൂരിലാണ് എന്നത് ആശ്വാസകരമാണ്. 9 പേർ രോഗബാധിതരായപ്പോൾ ,11 പേർ സുഖപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

ഒമ്പത് പേരില്‍ ഏഴ് പേര്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ രോഗമുക്തരായി.

പുറത്തു നിന്നു വന്നവര്‍

ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരന്‍, 28കാരന്‍, 42കാരന്‍, 45കാരന്‍, 44കാരന്‍, 12ന് എത്തിയ പെരളശ്ശേരി സ്വദേശി 43കാരന്‍, 14ന് എത്തിയ ഇരിട്ടി സ്വദേശി 36കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം വഴി രണ്ടു പേര്‍

എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫായ കതിരൂര്‍ സ്വദേശി 28കാരനും ഫയര്‍ ഫോഴ്‌സ് ഹോം ഗാര്‍ഡായ വേങ്ങാട് സ്വദേശി 51കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 827 ആയി.

476 പേര്‍ക്ക് രോഗമുക്തി

ഇതില്‍ 476 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി രണ്ട് വയസുകാരന്‍, ഇരിട്ടി സ്വദേശി 37കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 27കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 58കാരന്‍, എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, രാമന്തളി സ്വദേശി 38കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ചൊക്ലി സ്വദേശികളായ 60കാരന്‍, 57കാരന്‍, തലശ്ശേരി സ്വദേശികളായ 36കാരന്‍, 50കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രിയി വിട്ടത്.

നിരീക്ഷണത്തിലുള്ളവര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22298 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 240 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 46 പേരും വീടുകളില്‍ 21846 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സാമ്പിള്‍ പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 20588 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19592 എണ്ണത്തിന്റെ ഫലം വന്നു. 996 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

Related Articles

Back to top button