KeralaKollamLatest

നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

“Manju”

കൊല്ലം: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഭിത്തിക്കിടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണ് മരിച്ചത്. കൊട്ടാരക്കര വിലങ്ങറ കൊച്ചാലുംമൂട്ടില്‍ മകളുടെ ഭര്‍തൃവീട്ടി‌ലായിരുന്നു അപകടം.

ബന്ധുക്കളുമായി ഗേറ്റിന് മുന്നില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയിലായിരുന്നു അപകടം. ഇതിനിടെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് തനിയെ ഉരുണ്ടുവരികയായിരുന്നെന്നാണ് വിവരം. ജീപ്പ് വരുന്നതു കണ്ട് ഓടുന്നതിനിടെ സുഭദ്ര ജീപ്പിനും ഭിത്തിക്കും ഇടയില്‍ ഞെരുങ്ങി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ദിവസം മുന്‍പാണു സോമനും കുടുംബാംഗങ്ങളും വിലങ്ങറയില്‍ എത്തിയത്. 13 മാസം മുന്‍പ് സുഭദ്രയുടെ മരുമകന്‍ ബിജു അപകടത്തില്‍ മരണമടഞ്ഞിരുന്നു. മക്കള്‍: സുജിത, സുജിത്, സുജി. മറ്റു മരുമക്കള്‍: പ്രകാശ് വിലങ്ങറ( ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), രഞ്ജിത.

Related Articles

Back to top button