IndiaLatest

കനത്ത മഴയില്‍ ചെന്നൈയില്‍ വെള്ളക്കെട്ട്

“Manju”

ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. ഈ സാഹചര്യത്തില്‍
അപകടസാധ്യത കൂടുതലാണെന്നും ജനങ്ങള്‍ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ബൈക്ക് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ 16 ജില്ലകളില്‍ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകള്‍ അടച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ വൈകി. തിരദേശ ജില്ലകളില്‍ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

Related Articles

Back to top button