KannurKeralaLatest

റീ സൈക്കിൾ കേരള പദ്ധതി നടത്തിപ്പ് മാതൃകയാവുന്നു

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി: ഡി.വൈ.എഫ്.ഐ “റീ സൈക്കിൾ കേരള” പദ്ധതി നടത്തിപ്പിലും മാതൃകയായിരിക്കുകയാണ്. തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പദ്ധതിയുടെ ഭാഗമായി സമാഹരിച്ചത് 17,01,843 രൂപ
(ആദ്യഘട്ടം) സംസ്ഥാനത്ത് ഏറ്റവും അധികം പണം സമാഹരിച്ചതും തലശ്ശേരി തന്നെ.

ഓൺലൈൻ പുസ്തകോത്സവം നടത്തി. അക്വേറിയം സെറ്റ് ചെയ്ത് കൊടുത്തു. മത്സ്യം, ഹാന്റ് വാഷ്, അലങ്കാര മത്സ്യം, പഴവർഗ്ഗങ്ങൾ, ഇറച്ചി എന്നിവയുടെ വിൽപ്പന നടത്തി ഫണ്ട് ശേഖരിച്ചു. ബ്ലോക്കിലെ കതിരൂർ മേഖലാ കമ്മിറ്റി മാത്രം സമാഹരിച്ചത് 3,67,928 രൂപമാണ്. ഇത് കൂടാതെ, ടു വീലർ വാഷിംഗ്, വ്യാപാരികൾക്ക് പരസ്യം നിർമ്മിച്ച് നൽകിയും എന്റെ വേതനം എന്റെ നാടിന് എന്ന കാമ്പയിൻ സംഘടിപ്പിച്ചും കാൻസർ രോഗം വന്ന് മരണപ്പെട്ട കവി ടി. ഗോപിയുടെ 1000 പുസ്തകങ്ങൾ വിൽപ്പന നടത്തിയുമാണ് ഈ തുക തലശ്ശേരി ബ്ലോക്ക് കമ്മിറ്റി തുക സമാഹരിച്ചത്. കോടിയേരി നോർത്ത്, കോടിയേരി സൗത്ത്, തിരുവങ്ങാട് ഈസ്റ്റ്, എരഞ്ഞോളി, തലശ്ശേരി ടൗൺ, വടക്കുമ്പാട്, പൊന്ന്യം എന്നീ മേഖലാ കമ്മിറ്റികളും ഒരു ലക്ഷത്തിലധികം തുക സമാഹരിച്ചു.

മനുഷ്യാധ്വാനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് തലശ്ശേരി.

 

Related Articles

Back to top button