IndiaLatest

രാ​ജ​സ്ഥാ​നി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​യാ​വ​തി

“Manju”

ശ്രീജ.എസ്

ല​ക് നോ : രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ​സ്ഥാ​നി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി​എ​സ് പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ജ​നാ​ധി​പ​ത്യ​ത്തി​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​മാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്. രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്ലോ​ട്ട് സ​ര്‍​ക്കാ​രി​ന് മു​ന്നോ​ട്ടു​പോ​വാ​ന്‍ സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ട​ന്ന് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഗെ​ലോ​ട്ട് ബി​എ​സ് പി​യെ നേ​ര​ത്തെ​യും വ​ഞ്ചി​ച്ചി​ട്ടു​ണ്ട്. ബി​എ​സ് പി എം​എ​ല്‍​എ​മാ​രെ സ്വാ​ധീ​നിച്ച്‌ കോ​ണ്‍​ഗ്ര​സ് വല​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നെ​ന്നും മാ​യാ​വ​തി ആ​രോ​പി​ച്ചു. നി​ല​വി​ല്‍ ഫോ​ണ്‍ ടാ​പ്പിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഗെ​ഹ്ലോ​ട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button