InternationalLatest

ഡൊണാൾഡ് ട്രംപ് – ഫലം നെഗറ്റീവ്

“Manju”

 

സ്വന്തം ലേഖകൻ

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ കൊവിഡ് 19 പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് . വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ചസാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക് പെൻസിനും കോവിഡ് പരിശോധന നടത്തി. ഇരുവരുടേയും ഫലം നെഗറ്റീവ് ആണ്..

അമേരിക്കയിൽ കൊറോണ പടർന്ന ആദ്യഘട്ടത്തിൽ ടെസ്റ്റിനു വിധേയനാവാൻ ട്രംപ് മടി കാണിച്ചിരുന്നു. വൈറ്റ് ഹൗസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതൊടെ മാർച്ച് പകുതിയോടെയാണ് ട്രംപ് ആദ്യ പരിശോധനക്ക് വിധേയനായത്. തുടർന്ന് ഏപ്രിലിൽ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയി.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് വൈറസ് ബാധ കണ്ടെത്തിയതിനു പിന്നാലെയാണ് വെസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കൊറോണ രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കാറ്റി മില്ലര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

അതിനാൽ പ്രസിഡന്റ് ട്രംപിനെയും വൈസ്പ്രസിഡ്നറ്റ് പെൻസിനേയും വീണ്ടും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കി. ഈ ഫലവും നെഗറ്റീവായതോടെ ആശ്വാസത്തിലാണ് ട്രംപ്. എന്നാൽ അമേരിക്കയിൽ സ്ഥിതി ഗുരുതരമാണ്. കോവിഡ് ബാധിതരുടെ എണ്ണവും രോഗം മൂലം മരിക്കുന്നവരുടെ എണ്ണവും ദിനം പ്രതി കൂടി വരികയാണ്. 13, 17,376പേരാണ് രോഗബാധിതരായി ഉള്ളത്. മരണ സംഖ്യ 78,200 ആണ്. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 21,045 പേർ. ഇത് ആഗോളതലത്തിൽ ഏറെ ആശങ്കയുളവാക്കുന്നുണ്ട്.

Related Articles

Back to top button