KeralaLatestThiruvananthapuram

ഭാവി ഇരുളടഞ്ഞ് സ്വകാര്യ ബസ് വ്യവസായം

“Manju”

ഇടുക്കി: ലോക്ഡൗണില്‍ നട്ടെല്ലൊടിഞ്ഞ് ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സ്വകാര്യ ബസ് വ്യവസായത്തിന് വരുത്തിവെച്ച നഷ്ടം ചെറുതല്ല. ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ മുന്നോട്ടുള്ള പോക്ക് എങ്ങനെയാകും എന്നും ബസുടമകള്‍ക്ക് നിശ്ചയമില്ല. സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ജില്ലയില്‍ 400 ഓളം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. പ്രതിസന്ധിയിലായതോടെ വരുമാനം പൂര്‍ണമായും നിലച്ചത് ബസ് ഉടമകളെയും, ജീവനക്കാരെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭാവി, എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ഇവര്‍.

Related Articles

Back to top button