KeralaLatest

മഹാശിലായുഗത്തിലെ അവശേഷിപ്പുകള്‍ കണ്ടെത്തി

“Manju”

ശ്രീജ.എസ്

കട്ടപ്പന: ഇടുക്കി ജലാശയത്തില്‍ ജലം വറ്റിയഭാഗത്ത്​ മഹാശിലായുഗത്തിലെ അവശേഷിപ്പുകള്‍ കണ്ടെത്തി. നെടുങ്കണ്ടം പുരാവസ്തു ചരിത്രസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ ഡാമില്‍ വെള്ളം കുറഞ്ഞ ഭാഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് നന്നങ്ങാടികളുടെയും ശിലകളുടെയും വലിയ ശേഖരം ഡാമില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. അഞ്ചുരുളി മുനമ്പിലാണ് ചരിത്രാതീത കാലത്തി​ന്റെ അവശേഷിപ്പുകള്‍ തെളിഞ്ഞത്.

ജലനിരപ്പ് താഴ്ന്ന ഭാഗത്തുമാത്രം പത്തോളം നന്നങ്ങാടികള്‍ പകുതി തകര്‍ന്നനിലയിലാണ്. നന്നങ്ങാടികള്‍ക്കകത്ത്​ ഉണ്ടായിരുന്നവ പലതും നഷ്​ടമായി. അവശേഷിച്ചവയ്ക്കകത്ത് മണ്ണ് നിറഞ്ഞിരിക്കുകയാണ്. പണ്ടുകാലത്ത്​ മരിച്ചവരെ അടക്കിയ വലിയ മണ്‍കലങ്ങളാണ് നന്നങ്ങാടികള്‍. കലങ്ങള്‍ക്കുള്ളില്‍ അവര്‍ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും വിലയേറിയ വസ്‌തുക്കളും നിക്ഷേപിച്ചിരുന്നതായി അടുത്തകാലത്ത്​ ചെല്ലാര്‍കോവിലില്‍ കണ്ടെടുത്ത നന്നങ്ങാടികള്‍ വെളിവാക്കുന്നു.

Related Articles

Back to top button