InternationalLatest

കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാര്‍ട് വാച്ച്‌ തുണയായി

“Manju”

ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് സ്മാര്‍ട് വാച്ച്‌. ഹോക്കി വെയില്‍സ് സി..ഒ ആയ പോള്‍ വാഫാമിനാണ് പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റണ്‍ ഭാഗത്താണ് സ്ഥിരമായി ഇദ്ദേഹം ഓടാനിറങ്ങുന്നത്. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്മാര്‍ട് വാച്ച്‌ വഴി അദ്ദേഹം ഭാര്യയെ വിളിച്ചു. ഭാര്യ ഉടൻ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ കുറച്ചുസമയം പോള്‍ ഓടാനിറങ്ങും. ”ഓടാൻ തുടങ്ങി അഞ്ചുമിനിറ്റിനുള്ളില്‍ കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. നെഞ്ചിന് ഭാരം കൂടുന്നത് പോലെ തോന്നി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു. ശ്വാസമെടുക്കാനും നന്നേ ബുദ്ധിമുട്ടി. വേദന അസഹനീയമായിരുന്നു. സ്മാര്‍ട് വാച്ച്‌ വഴി ഭാര്യ ലോറയെ വിളിക്കാൻ ശ്രമിച്ചു. ഭാഗ്യവശാല്‍ ഫോണ്‍വിളിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഭാര്യയെത്തി കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തക്ക സമയത്ത് ഇടപെട്ടതിനാല്‍ ജീവൻ രക്ഷപ്പെട്ടു.”പോള്‍ പറഞ്ഞു. പോളിന് അമിത ഭാരമുണ്ടായിരുന്നില്ല. ഫിറ്റ്നസ് നിലനിര്‍ത്താൻ വ്യായാമവും പതിവായി ചെയ്തിരുന്നു. മറ്റൊരു തരത്തിലുള്ള റിസ്കും ഇല്ലതാനും. എന്നിട്ടും ഹൃദയാഘാതം സംഭവിച്ചത് എല്ലാവരെയും ഞെട്ടിച്ചതായും പോള്‍ പറഞ്ഞു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍, ധമനികളില്‍ ഒന്നില്‍ പൂര്‍ണമായ തടസ്സം കാരണമാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയുടെ കാര്‍ഡിയാക് സെന്ററിലെ കത്തീറ്ററൈസേഷൻ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്‌ ധമനിയിലെ തടസ്സം നീക്കി. ആറുദിവസത്തെ ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങി.

Related Articles

Back to top button