KeralaLatest

രോഗികള്‍ക്ക് ആശ്വാസമേകി മെഡി ബാങ്ക്

“Manju”

സ്വന്തം ലേഖകൻ

അരൂർ കെയറിന്റെ സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ചുവടുവെയ്പ്പാണ് മെഡി ബാങ്ക് അരൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വീടുകളിൽ എത്തി പരിചരിക്കുന്ന കിടപ്പു രോഗികളിൽ നിരാലംബരായവർക്ക് നൽകുവാൻ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സമാഹരിക്കുവാനാണ് മെഡി ബാങ്ക് ആരംഭിക്കുന്നത്.

നമ്മുടെ വീടുകളിൽ ഉപയോഗശേഷം ഉള്ള മരുന്നുകളും സഹായ ഉപകരണങ്ങളും സംഭാവനയായി സ്വീകരിച്ച് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാവപ്പെട്ട രോഗികൾക്ക് നൽകുന്നത് അവർക്ക് വലിയ ആശ്വാസമായിരിക്കും.

ഇതുകൂടാതെ പരിചരണോപകരണങ്ങളായ വീൽ ചെയർ, വോക്കിങ് സ്റ്റിക്, വാക്കർ, വാട്ടർ ബെഡ്, എയർ ബെഡ്, അഡൽറ്റ് ഡയപ്പറുകൾ, ഓക്സിജൻ യൂണിറ്റ്, ബഡ്ഷീറ്റുകൾ ശയ്യാവലംബികളായ രോഗികൾക്ക് ആവശ്യമായ മാറ്റ് സാധനങ്ങളും ഇതിലൂടെ സമാഹരിച്ച് നൽകാൻ ലക്ഷ്യമിടുന്നു. രോഗികൾക്ക് നിശ്ചിത കാലയളവിലേക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും ടെസ്റ്റുകൾ ഉൾപ്പെടെയുള്ള ചികിത്സയും സ്പോൺസർ ചെയ്യാൻ തയ്യാറുള്ള മനുഷ്യ സ്നേഹികൾക്ക് അതിനുള്ള അവസരവും മെഡിബാങ്ക് ഒരുക്കുന്നു. വളരെ നൂതനമായ ഈ ആശയത്തിന്റെ വിജയം സുമനസ്സുകളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയുമാണ് ഉറപ്പിക്കേണ്ടത് എല്ലാ ബഹുമാന്യരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Back to top button