Kollam

കരിയിലക്കൂട്ടത്തിനിടയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

“Manju”

തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു മരണം. അണുബാധയേറ്റതാകാം മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെ കൊല്ലം കല്ലുവാതുക്കലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വീടുകൾക്ക് സമീപമുള്ള പറമ്പിൽ കരിയിലക്കൂട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചിൽ കേട്ട് സമീപവാസികൾ നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരവധി തെരുവ് നായ്ക്കൾ ഉള്ള സ്ഥലത്താണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button