KeralaKollamLatest

ഇനിമുതല്‍ ആനകള്‍ക്കും റേഷന്‍

“Manju”

ശ്രീജ.എസ്

കൊല്ലം: ആനകളില്‍ നിന്നുള്ള ഏറ്റവും വലിയ വരുമാനം ഉത്സവ എഴുന്നള്ളിപ്പാണ്. സംസ്ഥാനത്തെ ഉത്സവ സീസണായ ജനുവരി മുതല്‍ മേയ് വരെയുള്ള കാലഘട്ടം കൊറോണയില്‍ നഷ്ടമായി.

വരുമാനം ഇല്ലാത്തതിന്റെ പേരില്‍ ആനകളെ പട്ടിണിക്കിടരുത് എന്ന ഉദ്ദേശ്യത്തിലാണ് വനംവകുപ്പ് റേഷന്‍ പദ്ധതി ആരംഭിച്ചത്.

സമീകൃത ആഹാരം ആനകള്‍ക്ക് കുറഞ്ഞ ചെലവില്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 43 മുതിര്‍ന്ന ആനകള്‍ക്കും രണ്ട് കുട്ടിയാനകള്‍ക്കുമാണ് റേഷന്‍.

പ്രതിദിനം മൂന്നു കിലോ വീതം അരി, ഗോതമ്പ്, റാഗി, അരക്കിലോ മുതിര എന്നിവയടക്കമുള്ള വിഭവങ്ങളാണ് നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തില്‍ ഗജരാജന്‍ അനന്തപത്മനാഭനും കരിവീരന്‍ മണികണ്ഠനും അണിനിരന്നു.

Related Articles

Back to top button