KeralaKollamLatest

ഭിന്നശേഷിക്കാരന് ഗുണ്ടയുടെ ക്രൂര മര്‍ദ്ദനം

“Manju”

കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ഗുണ്ടയുടെ ക്രൂര മര്‍ദ്ദനം. പള്ളിമുക്കിലെ പമ്പില്‍ ഇന്ധനം നിറയ്‌ക്കാന്‍ എത്തിയ ആളാണ് കൊട്ടിയം സ്വദേശി സിദ്ദിഖിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വെളളിയാഴ്‌ച രാത്രി ഏഴരയ്ക്കാണ് കൈയ്‌ക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ദിഖിന് മര്‍ദ്ദനമേറ്റത്. ബഹുമാനിച്ചില്ല എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.പെട്രോള്‍ അടിയ്‌ക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്‍റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്‍റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും മേല്‍വിലാസവും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്.

Related Articles

Back to top button