Uncategorized

നേപ്പാളില്‍ സോളോ ട്രക്കിംഗ് നിരോധിച്ചു

“Manju”

 

കാഠ്മണ്ഡു: നേപ്പാളില്‍ സോളോ ട്രക്കിംഗിന് നിരോധിച്ചു. ടൂറിസ്റ്റ്കളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഇനി മുതല്‍ ഗൈഡിനൊടെപ്പമാകും യാത്ര. നിലവില്‍ 2017-ലെ നിയമത്തെ ശക്തിപ്പെടുത്തികൊണ്ടാണ് ട്രക്കിംഗ് നിരോധനം വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതലാണ് സോളോ ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഗൈഡിനൊടപ്പമല്ലാതെ ട്രക്കിംഗ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അന്നപൂര്‍ണ്ണ പര്‍വ്വതനിര, നേപ്പാള്‍ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും സോളോ ട്രക്കിംഗിന് നിരോധനമുണ്ടാകും.

ടൂറിസ്റ്റ്കളുടെ സുരക്ഷയെ കരുതിയാണ് ഈ നിരോധനം. ഒറ്റക്കുള്ള യാത്രയില്‍ മറ്റ് അപകടങ്ങള്‍ ഉണ്ടാകാമെന്നും അതിനാലാണ് ഗൈഡിനൊടൊപ്പം സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ മണിരാജ് ലാമിച്ചന്‍ പറഞ്ഞു. ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഈ പുതിയ വ്യവസ്ഥ ധാരാളം ഗൈഡുകള്‍ക്ക് തൊഴിലവസരങ്ങും സൃഷ്ടിക്കുമെന്ന് ലാമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button