KeralaLatest

കാറ്റിലും മഴയിലും വീടുകൾ ഭാഗീകമായി തകര്‍ന്നു

“Manju”

 

അനൂപ്

മാവേലിക്കര: കഴിഞ്ഞ ദിവസം ഉണ്ടായ ശക്മായ മഴയിലും കാറ്റിലും രണ്ട് വീടുകൾ ഭാഗീകമായി തകര്‍ന്നു. പ്രായിക്കര കുറ്റിയാര്‍ മലയില്‍ കെ.പി.മാത്തൻ, തട്ടാരമ്പലം മറ്റം തെക്ക് വടക്കെ പേങ്ങാട്ട് കിഴക്കതിൽ രവീന്ദ്രനാഥ് കുമാർ എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴിയിലുമാണ് അപകടം ഉണ്ടായത്.

മാത്തന്റെ വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഈ സമയം അടുക്കളഭാഗത്ത് ഇയാളുടെ ബന്ധുവായ യുവാവ് ഉണ്ടായിരുന്നെങ്കിലും വലിയശബ്ദം കേട്ടതിനെ തുടര്‍ന്ന് വെളിയിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. ശക്തമായ കാറ്റില്‍ വലിയ ശബ്ദത്തോടെ അടുക്കളയുടെ മേല്‍ക്കൂര താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. തെക്ക് മരം കടപുഴകി വീണാണ് രവീന്ദ്രനാഥ് കുമാറിന്റെ വീടിന് കേടുപാട് സംഭവിച്ചത്. മരം വീണ് വീടിന്റെ ട്രസ് വർക്ക് പൂർണ്ണമായി തകർന്നിട്ടുണ്ട്.

Related Articles

Check Also
Close
Back to top button