LatestThiruvananthapuram

പ്രാർത്ഥനയുടെ മഹത്വം; ജീവിതാനുഭവം വിവരിച്ച് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി

“Manju”

ശാന്തിഗിരി : സന്ന്യാസിയായാലും ഗൃഹസ്ഥനായാലും പ്രാർത്ഥനയ്ക്ക് ജീവിതത്തിൽ വലിയ പങ്കുണ്ടെന്നും സ്വജീവിതത്തിൽ അതു അനുഭവം കൊണ്ട് പലതവണ ബോധ്യപ്പെട്ടിട്ടുണ്ടെന്നും സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളൂടെ രണ്ടാംദിനമായ ഇന്ന് (27/09/2022 ചൊവ്വാഴ്ച) സ്പിരിച്വൽ സോണ്‍ കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. തന്റെ ജീവിതത്തിലുണ്ടായ രണ്ട് അനുഭവങ്ങൾ സ്വാമി പങ്കു വെച്ചു.

1986-87ൽ ആശ്രമത്തിൽ വന്നു നിൽക്കാൻ തുടങ്ങിയ കാലഘട്ടത്തിൽ ഒരു തവണ വീട്ടിൽ പോകാൻ അതിയായ ആഗ്രഹമുണ്ടായി. ഇവിടെ വന്നാൽ രണ്ട് വർഷമെങ്കിലും കഴിഞ്ഞേ വീട്ടിൽ പോകാൻ കഴിയൂ എന്ന് കൂടെയുള്ളവർ പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം നാട്ടിലേക്ക് പോയി അവിടെയുള്ള വേലായുധൻ എന്നയാളെ വിളിച്ചുകൊണ്ടുവരാൻ ഗുരു പറഞ്ഞു. രാത്രി തന്നെ അവിടെയെത്തി അദ്ദേഹത്തെ വിളിച്ചുകൊണ്ട് പുലർച്ചെ ഇവിടെ എത്തുകയും പിന്നീട് അദ്ദേഹവും കുടുംബവും ആശ്രമത്തിന്റെ ഭാഗമാകുകയും ആ കുടുംബത്തിൽ നിന്നൊരാൾ ഗുരുധർമ്മപ്രകാശസഭ അംഗമാകുകയും ചെയ്തു. എന്തിന് ?  നമുക്കറിയാതെ ഗുരു നമ്മളെക്കൊണ്ട്‌ പലകർമ്മങ്ങളും ചെയ്യിക്കും. അത് എന്തിനാണെന്ന് നമുക്ക് വെളിവാകുന്നത് കാലങ്ങൾ കഴിഞ്ഞായിരിക്കും .

ആയൂർവേദ വൈദ്യശാലയുടെ ചുമതല വഹിക്കുന്ന സമയത്ത് കണ്ണൂരിൽ മരുന്ന് വിതരണത്തിന് പോകുന്നതിനിടെയുണ്ടായ ഒരനുഭവവും സ്വാമി വിവരിച്ചു. ഗുരു പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയെന്നതാണ് ഒരു ശിഷ്യന്റെ കടമ. ഭക്തിയുടെ പാരമ്പര്യമല്ല മനസ്സിന്റെ തിരിച്ചറിവാണ് ഈ പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ വേണ്ടത്. നടക്കുന്ന വഴികളിൽ അഖണ്ഡനാമം മന്ത്രമായും സ്തോത്രമായും ഒരുവിടണമെന്നാണ് ഗുരു തന്നോട് പറഞ്ഞെതെന്നും അത് ഇന്നും കൃത്യമായി പാലിക്കുന്നുവെന്നും സ്വാമി പറഞ്ഞു.

 

Related Articles

Back to top button