AlappuzhaKeralaLatest

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കൊറോണ വൈറസ് പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കുന്നതാണു നല്ലതെന്നു അദേഹം കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു.

കുട്ടനാട് മണ്ഡലത്തിലെ എന്‍സിപി എംഎല്‍എ തോമസ് ചാണ്ടിയും ചവറ മണ്ഡലത്തിലെ എംഎല്‍എയായ വിജയന്‍ പിള്ളയും മരിച്ചതോടെയാണ് രണ്ടു സ്ഥലങ്ങളിലും ഉപതെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്.

എന്നാല്‍, കൊറോണ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു നടത്തുക എളുപ്പമല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍ താഴെമാത്രമേ സമയം ഉള്ളൂ എന്നതും കണക്കിലെടുക്കണമെന്നും അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു.

Related Articles

Back to top button