KeralaLatestThiruvananthapuram

സ്‌കൂള്‍ തുറക്കുന്നത് വൈകും; സിലബസ് വെട്ടിച്ചുരുക്കിയേക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ ആഗസ്റ്റ് മാസത്തിലെ കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കും.

ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുക. സംസ്ഥാനത്തെ ഓരോ ജില്ലയിലും രോഗ വ്യാപന തോത് വ്യത്യസ്തമാണ്. പല ജില്ലകള്‍ക്കുള്ളിലെ വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. എന്നാല്‍ രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച്‌ ഈ ഉത്തരവ് നീട്ടാനും സാധ്യതയുണ്ട്.

സെപ്തംബറിലും സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ മാത്രമേ സിലബസ് വെട്ടിച്ചുരുക്കുന്നത് ആലോചിക്കൂ. സ്‌കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ സ്‌കൂളുകള്‍ അണുനശീകരണം, ശുചീകരണം എന്നിവ പൂര്‍ത്തിയാക്കിയേ തുറക്കാനാകൂ.

Related Articles

Back to top button