KannurKeralaLatestMalappuramThiruvananthapuramThrissur

കോഴിക്കോട് സെന്‍ട്രല്‍ മത്സ്യമാര്‍ക്കെറ്റിലെ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: ജില്ലയില്‍ വൈറസ് രോഗികളുടെ എണ്ണംവര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് രണ്ടു വരെയാണ് മത്സ്യ വ്യാപാരം നിര്‍ത്തിവെച്ചത്. ജില്ലയില്‍ കര്‍ശന നിയന്ത്രങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.

അതേസമയം ജില്ലയിലെ ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്‍ആര്‍എച്ച്‌എം താത്കാലിക ഡോക്ടര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ അവധിയിലായതിനാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ജില്ലയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏറെ കടുപ്പിച്ചിട്ടുണ്ട് . ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍ 20 പേരില്‍ കൂടതല്‍ പാടില്ല. ഒത്തുചേരല്‍ ഒഴിവാക്കാന്‍ സംഘടനകള്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ ജില്ലാ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Back to top button