KeralaLatest

ഖത്തര്‍ ജനസംഖ്യയില്‍ 5.7 ശതമാനം വര്‍ധനവ്

“Manju”

ഖത്തറില്‍ ജനസംഖ്യ ഫെബ്രുവരിയില്‍ 28,11,774 എത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.7 ശതമാനമാണ് വര്‍ധന. ഫെബ്രുവരി അവസാനിച്ചപ്പോള്‍ ജനസംഖ്യ 28 ലക്ഷത്തോളമെത്തിയതായി പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് വെളിപ്പെടുത്തിയത്.
2021 ഫെബ്രുവരിയില്‍ 26,60,788 ആയിരുന്നു ജനസംഖ്യ. ഈ വര്‍ഷം ജനുവരിയില്‍ 27.9 ലക്ഷമായിരുന്നു ജനസംഖ്യ. ജനുവരിയെ അപേക്ഷിച്ച്‌ 0.7 ശതമാനമാണ് വര്‍ധന. ഫെബ്രുവരിയില്‍ 229 പേരാണ് മരിച്ചത്.
ജനുവരിയെ അപേക്ഷിച്ച്‌ 21.9 ശതമാനമാണ് കുറവ്. ഫെബ്രുവരിയില്‍ 682 വാഹനാപകടങ്ങളും റജിസ്റ്റര്‍ ചെയ്തു. മാസാടിസ്ഥാനത്തില്‍ 4.9 ശതമാനവും വര്‍ഷാടിസ്ഥാനത്തില്‍ 8.1 ശതമാനവുമാണ് വര്‍ധന. ഇതില്‍ 6 ശതമാനവും ഗുരുതര അപകടങ്ങളാണ്.

Related Articles

Back to top button