LatestThiruvananthapuram

കൊല്ലത്ത് ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.

“Manju”

 

കൊല്ലം : പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍ നിര്‍ത്തി കൊല്ലം പോളയത്തോട് ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോപിറ്റലിന്റെ നേതൃത്വത്തിലുള്ള കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബഹു. കൊല്ലം എം പി. എൻ. കെ. പ്രേമചന്ദ്രൻ നിര്‍വ്വഹിച്ചുആരോഗ്യരംഗത്ത് ശാന്തിഗിരി നൽകുന്ന സംഭാവന മികച്ചതും ജനോപകരപ്രദവും ആണെന്ന് എം. പി. അഭിപ്രായപ്പെട്ടു

കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനത്തിന് മുണ്ടയ്ക്കൽ വാർഡ് കൗൺസിലർ കുരുവിള ജോസഫ്, ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാരായ ഡോ. കെ എൻ. ശ്യാം പ്രസാദ്, മുരളീ ശ്രീധർ, ഡി. സുരേഷ് ബാബു, പ്രദീപ് എം. ശങ്കർ, ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ മാര്‍ക്കറ്റിംഗ് അസിസ്റ്റനറ് ജനറല്‍ മാനേജര്‍ ഹരീഷ് റാം., കൊല്ലം ഏരിയ മാനേജര്‍ രഞ്ജിത് ജി. എസ്., അസിസ്റ്റന്റ് മാനേജര്‍ സലീല പി. എസ്, ഡോ. ഗണേഷ് ചന്ദ്രൻ, അനിൽകുമാർ വി. എന്നിവർ പങ്കെടുത്തു.

ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണത്തിന്റെ ജില്ലാ തല ഉദ്ഘടനത്തിന്റെ ഭാഗം ആയി ശാന്തിഗിരി കർക്കിടക കഞ്ഞി വിപണനോദ്ഘടനം എൻ. കെ. പ്രേമചന്ദ്രൻ എം.പി. കർക്കിടക കഞ്ഞി സ്വീകരിച്ചു നിർവഹിക്കുന്നു. . കുരുവിള ജോസഫ്, ഡോ. കെ എൻ. ശ്യാം പ്രസാദ് , മുരളീ ശ്രീധർ, ഡി. സുരേഷ് ബാബു, പ്രദീപ് എം. ശങ്കർ, ഹരീഷ് റാം., രഞ്ജിത് ജി. എസ്., സലീല പി. എസ്, ഡോ. ഗണേഷ് ചന്ദ്രൻ, അനിൽകുമാർ വി. എന്നിവര്‍ സമീപം.

Related Articles

Back to top button