IndiaLatest

ഫോണ്‍പേ: പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു

“Manju”

പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫോണ്‍പേ. ധനകാര്യ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പൊതുവിപണിയില്‍ നിന്ന് പണം സമാഹരിക്കാന്‍ തയ്യാറെടുക്കുന്നത്. കൂടാതെ, 78,000 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പ്രമുഖ ഡിജിറ്റല്‍ പണവിനിമയ ആപ്പുകളിലൊന്നാണ് ഫോണ്‍പേ. ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ഫോണ്‍പേ. ഫ്ലിപ്കാര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥരായിരുന്ന സമീര്‍ നിഗം, രാഹുല്‍ ചാരി, ബുര്‍സിന്‍ എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍പേയ്ക്ക് രൂപം നല്‍കിയത്. 2016 ലാണ് ഫ്ലിപ്കാര്‍ട്ട് ഫോണ്‍പേ സ്വന്തമാക്കുന്നത്. 2018 ല്‍ ഫ്ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു.

Related Articles

Back to top button