India

കശ്മീരിൽ എൻഐഎയുടെ വ്യാപക പരിശോധന

“Manju”

ശ്രീനഗർ :ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി എൻഐഎ. ഭീകരവാദത്തിന് പണം സമ്പാദിക്കുന്നതിനായി നിയന്ത്രണ രേഖ വഴി വ്യാപാരം നടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അഞ്ച് വർഷം മുൻപായിരുന്നു സംഭവം.പൂഞ്ചിലെ ഒൻപതിടങ്ങളിലാണ് പരിശോധന നടത്തിയത്.

എൻഐഎയ്‌ക്കൊപ്പം സിആർപിഎഫ്, ഐടിബിപി, എന്നിവയുടെ സംയുക്ത സംഘവും പങ്കുചേർന്നിരുന്നു. പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

2008 മുതലാണ് പാക് അധീന കശ്മീരിലെ ആളുകൾക്കായി നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരം ആരംഭിച്ചത്. എന്നാൽ 2016 ൽ ചിലർ ഭീകര സംഘടനകൾക്ക് വേണ്ടി ഈ സാദ്ധ്യത ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു ആയുധങ്ങൾ, കള്ളനോട്ടുകൾ, ലഹരിവസ്തുക്കൾ എന്നിവ നിയന്ത്രണ രേഖ വഴി കടത്തിയാണ് രാജ്യവിരുദ്ധ ശക്തികൾ പണം സമാഹരിച്ചിരുന്നത്. സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ 2019 ൽ നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരം നിർത്തലാക്കുകയായിരുന്നു.

സംഭവത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 17ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button