IndiaKeralaLatest

ഇന്ത്യൻ കോ​വി​ഡ് വാ​ക്‌​സി​ന്റെ ആ​ദ്യ ലോ​ഡ് ബ്ര​സീ​ലി​ലേ​ക്ക്

“Manju”

 

ന്യൂ​ഡ​ല്‍​ഹി: പൂനെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സിന്റെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​യ​റ്റു​മ​തി ഇ​ന്ത്യ ആ​രം​ഭി​ച്ചു. ബ്ര​സീ​ല്‍, മൊ​റോ​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ദ്യ ക​യ​റ്റു​മ​തി. ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്യും.

യു​കെ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സ്ട്ര​സെ​ന​ക്ക​യും ഓ​ക്‌​സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സി​റ​ത്തി​ന് ഇ​തി​ന​കം ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​ആ​ഴ്ച ആ​ദ്യം അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​ന്‍, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, മൗ​റീ​ഷ്യ​സ്, സീ​ഷെ​ല്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു.

Related Articles

Back to top button