കോഴിക്കോട് : കൊവിഡ്-19 ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വ്യാഴാഴ്ച്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചികിത്സക്കായുള്ളത്.
മെഡിക്കല്‍ കോളെജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുമ്പ് മകള്‍ വീണ, മരുമകന് മുഹമ്മദ് റിയാസ് എന്നിവരും മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലാണ്. കൊവിഡ് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വിജയന് വോട്ട് രേഖപ്പെടുത്താനെയെത്തിയത്.