KeralaLatest

ഹിറ്റായി മമ്മൂട്ടിയുടെ ഹ്യൂഗോ ബോസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക്

“Manju”

അടുത്തിടെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുകളെല്ലാം ആരാധകരുടെ മനം കവര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദി പ്രീസ്റ്റിന്റെ പ്രസ് കോണ്‍ഫറന്‍സിലും ചുള്ളനായാണ് സൂപ്പര്‍താരം എത്തിയത്. ഇത്തവണ മമ്മൂട്ടിയുടെ കൂളിങ് ​ഗ്ലാസും താടിയും ഷര്‍ട്ടുമൊന്നുമല്ല ശ്രദ്ധിക്കപ്പെട്ടത്. താരമായത് മാസ്കാണ്. മാസ് അണിഞ്ഞുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

തെങ്ങിന്റെ പ്രിന്റിലുള്ളതാണ് സ്റ്റൈലന്‍ മാസ്ക്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഹിറ്റായതോടെ മാസ്ക് ഏതാണെന്ന് അന്വേഷിച്ച്‌ ആരാധകരും രം​ഗത്തിറങ്ങി. ഹ്യൂഗോ ബോസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്കായിരുന്നു താരം ധരിച്ചിരുന്നത്. ഈ മാസ്ക് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇതേ പ്രിന്റുള്ള മാസ്കിന്റെവില എത്രയെന്ന് വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയാണ് വില.

Related Articles

Back to top button