IndiaLatest

ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു

“Manju”

ചെയ്യൂര്‍: ചെന്നൈ ശാന്തിഗിരി ആശ്രമം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയ്യൂര്‍ ബ്രാഞ്ചാശ്രമത്തില്‍ എത്തിച്ചേര്‍ന്ന ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, സ്വാമി മനുചിത്ത് ജ്ഞാന തപസ്വി എന്നിവരും ഗുരുഭക്തരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.

ചെയ്യൂരില്‍ നിന്നും പാരമ്പര്യ വാദ്യഘോഷ മേളങ്ങളുടെ അകമ്പടിയോടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്ര ആശ്രമകവാടത്തില്‍ എത്തിയപ്പോള്‍ മഴത്തുളളികള്‍ക്കൊപ്പം ഗുരുമന്ത്രാക്ഷരങ്ങളും അന്തരീക്ഷത്തില്‍ പെയ്തിറങ്ങി. ചന്ദനത്തിരികളുടെ സുഗന്ധം പേറിയ ആശ്രമ സമുച്ചയം മുത്തുക്കുടകളാല്‍ വര്‍ണ്ണാഭമായി. മനസ്സും ശരീരവും അര്‍പ്പിച്ച ആയിരകണക്കിന് ഗുരുഭക്തര്‍ വരവേല്‍പ്പിന് സാക്ഷിയായി.

പ്രാര്‍ത്ഥനാലയത്തിനു മുന്നില്‍ അല്‍പ്പനേരം ധ്യാനനിരതയായതിനു ശേഷം ശിഷ്യപൂജിത ദര്‍ശനമന്ദിരത്തിലെത്തി. ദര്‍ശനമന്ദിരത്തിന്റെ തിരി തെളിയിക്കല്‍ ചടങ്ങിന് ശേഷം ചെന്നെയിലെ ഭക്തരുടെ സമര്‍പ്പണചടങ്ങുകള്‍ നടന്നു.

Related Articles

Back to top button