IndiaKeralaLatestThiruvananthapuram

ഇ​ന്ത്യ​ന്‍ താ​രം മ​ന്‍​സി ജോ​ഷി​ക്ക് കോ​വി​ഡ്

“Manju”

ഇ ന്ത്യ ൻ താ രം മ ൻ സി ജോ ഷി ക്ക് കോ വി ഡ് |

സിന്ധുമോൾ. ആർ

​മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ താ​ര​ത്തി​ന് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ര്‍​ണ​മെ​ന്‍റ് ന​ഷ്ട​മാ​കും. ഇ​ന്ത്യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ മി​ഥാ​ലി രാ​ജ് ന​യി​ക്കു​ന്ന വെ​ലോ​സി​റ്റി ടീ​മി​ല്‍ അം​ഗ​മാ​ണ് മ​ന്‍​സി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ടീ​മി​ന്റെ മും​ബൈ​യി​ലെ ക്യാ​മ്പി​ലേ​ക്ക് താ​രം എ​ത്തി​യി​ല്ല. മ​ന്‍​സി​ക്ക് പ​ക​രം പേ​സ​ര്‍ മേ​ഘ​ന സിം​ഗി​നെ വെ​ലോ​സി​റ്റി ടീ​മി​ലെ​ടു​ത്തു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ ഐ​പി​എ​ല്ലി​ന് സ​മാ​ന​മാ​യി യു​എ​ഇ​യാ​ണ് ഇ​ത്ത​വ​ണ വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ചി​ന് വേ​ദി​യാ​കു​ന്ന​ത്. യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്‍​പ് വ​നി​താ താ​ര​ങ്ങ​ള്‍ മും​ബൈ​യി​ല്‍ ഒ​ന്‍​പ​ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. മൂ​ന്ന് ടീ​മു​ക​ളാ​ണ് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​വം​ബ​ര്‍ നാ​ലി​ന് തു​ട​ങ്ങു​ന്ന ടൂ​ര്‍​ണ​മെ​ന്റിന്റെ ഫൈ​ന​ല്‍ ഒ​ന്‍​പ​തി​നാ​ണ്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍ ഫൈ​ന​ലി​ല്‍ മാ​റ്റു​ര​യ്ക്കും.

Related Articles

Back to top button