Uncategorized

വിശ്വജ്ഞാനമന്ദിരത്തിൽ ഇന്റർനേഷനൽ യോഗ ദിനം ആചരിച്ചു.

“Manju”

കോഴിക്കോട് : കക്കോടി വിശ്വജ്ഞാനമന്ദിരത്തിൽ ഇന്റർനേഷനൽ യോഗ ദിനം ആചരിച്ചു. യോഗ യുടെ പ്രാധാന്യത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി 2015 ജൂലൈ 21 മുതൽ എല്ലാ വർഷവും ഇന്റർനേഷണൽ യോഗ ദിനം ആചരിച്ചു വരുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷങ്ങളുടെ തീം ” ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി ” എന്ന ആഗ്രഹത്തെ പ്രതിനിധീകരിക്കുന്ന ” യോഗ വസുധൈവ കുടുംബകം” എന്നതാണ്.

കോഴിക്കോട് വിദ്യാ കേന്ദ്ര സ്കൂളിന്റെ സഹകരണത്തോടെ കക്കോടി വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ 3, 4, 5 ക്ലാസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗ അദ്ധ്യാപിക ശ്രീമതി ബിജുല കെ.കെ.യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ യോഗ പരിശീലനം നടത്തി.

2023 ജൂലൈ 21 ന് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കക്കോടി വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് നടന്ന ഇന്റർനാഷണൽ യോഗ ദിനാചരണം സമാദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി (ഹെഡ് അഡ്മിനിസ്ട്രേഷൻ, ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ, അഡീഷണൽ ചാർജ്ജ് ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയ ) ഉദ്ഘാടനം നിർവ്വഹിച്ചു. ആദരണീയ സ്വാമി സത്യചിത്തൻ ജ്ഞാന തപസ്വി ( ഇൻചാർജ്ജ് അഡ്മിനിസ്ട്രേഷൻ, ഓഫീസ് ഓഫ് ദി ഓർഗനൈസിംഗ് സെക്രടറി , ശാന്തിഗിരി ആശ്രമം) ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായിരുന്നു. ശ്രീ ഹരീഷ് റാം (എ.ജി.എം അഡ്മിനിസ്ട്രേഷൻ, ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ ) സ്വഗതം ആശംസിച്ച ചടങ്ങിൽ, ശ്രീ ചന്ദ്രൻ എം (ഡി.ജി.എം അഡ്മിനിസ്ട്രേഷൻ, ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച്) അദ്ധ്യക്ഷത വഹിച്ചു. ശ്രീ പി.എം. ചന്ദ്രൻ (അസിസ്സ്റ്റന്റ് ജനറൽ കൺവീനർ, ശാന്തിഗിരി വി.എസ്.എൻ. കെ കോഴിക്കോട് ഏരിയ ), വിദ്യാ കേന്ദ്ര സ്കൂളിലെ അദ്ധ്യാപകരായ ശ്രീമതി. പ്രിൻസി കെ.വി. , ശ്രീമതി രജിത പി.വി., ശ്രീമതി ബിജുല കെ.കെ. എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീമതി. സരിത എച്ച്. (വിദ്യാ കേന്ദ്ര സ്കൂളിലെ അദ്ധ്യാപക ) കൃതഞ്ജത രേഖപ്പെടുത്തി.

Related Articles

Back to top button