IndiaLatest

കശ്മീരിലെ ഉള്‍ഗ്രാമങ്ങളില്‍ ആദ്യമായി വൈദ്യുതി എത്തി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉള്‍ഗ്രാമങ്ങളില്‍ ആദ്യമായി വൈദ്യുതി ലഭിച്ചു. ഷോപ്പിയാനിലെ കെല്ലര്‍ തെഹ്‌സിലിലുള്ള ദുന്നഡിയെന്ന ഗ്രാമത്തിലാണ് 70 വര്‍ഷത്തിനിടെ ആദ്യമായാണ് വൈദ്യുതി ലഭിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.

കുന്നുകളും മലനിരകളും നിറഞ്ഞ കെല്ലര്‍ തെഹ്‌സിലിനു ചുറ്റും വനമേഖലകളാണ്. ഇത്തരത്തിലുള്ള ഒരു ഉള്‍പ്രദേശത്ത് വൈദ്യുതി എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് പ്രധാന്‍മന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജനയിലൂടെ നടപ്പാക്കിയിരിക്കുന്നത്.

അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകളാണ് മേഖലയില്‍ സ്ഥാപിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ പ്രദേശത്ത് വൈദ്യുതി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. മെഴുകുതിരികളും വിളക്കുകളും മാത്രം ഉപയോഗിച്ചിരുന്ന പ്രദേശവാസികള്‍ക്ക് വൈദ്യുതി ഒരു പുതിയ അനുഭവമാണ് നല്‍കിയിരിക്കുന്നത്. 2017ലാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന്‍മന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജനക്ക് തുടക്കമിട്ടത്.

Related Articles

Back to top button