KeralaLatest

കടന്നപ്പള്ളി രാമചന്ദ്രന് ഇന്ന് 76-ാം ജന്മദിനം

“Manju”

ആർ. ഗുരുദാസ്

മന്ത്രിയും ഗാന്ധിയനും കോൺഗ്രസ് (എസ്.) സംസ്ഥാന പ്രസിഡന്‍റുമായ കടന്നപ്പള്ളി രാമചന്ദ്രന് ജന്മദിനാശംസകൾ

ജ്യോതിഷപണ്ഡിതനായ പി.വി. കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മകനായി 1944 ജുലൈ 01 ന് കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിലാണ് കടന്നപ്പള്ളി രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നും വിദ്യാഭ്യാസം നേടി. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു. എന്ന വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്തെത്തിയ അദ്ദേഹം 1960-ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് പ്രസിഡന്‍റായി. തിരുവനന്തപുരം ലോ അക്കാദമയിൽ ബിരുദം നേടി. 1965-ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1969-ൽ സംസ്ഥാന പ്രസിഡന്റായി.

കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായിരിക്കെ തന്‍റെ 26- മത്തെ വയസ്സിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട്‌ മണ്ഡലത്തിൽ നിന്ന് ഇ കെ നായനാരെ നിഷ്പ്രഭമാക്കികൊണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം കൊള്ളിച്ചു. 1977 ലെ തിരഞ്ഞെടുപ്പിലെ വിണ്ടും വിജയിച്ചു.
1980-ൽ കോൺഗ്രസ്‌ പിളർന്നപ്പോൾ എൽഡിഎഫിലെത്തിയ അദ്ദേഹം 1981ൽ എ കെ ആന്‍റണി തിരിച്ച് കരുണാകരപക്ഷത്തേക്ക്‌ ചേക്കേറിയപ്പോഴും പിന്നീട്‌ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ്‌ ഐയിലേക്ക്‌ മടങ്ങിയപ്പോഴും ചാഞ്ചല്യമില്ലാതെ കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം തുടരുകയായിരുന്നു.

1980ൽ ഇരിക്കൂറിൽ മണ്ഡലത്തിൽ നിന്നും 2006 ൽ എടക്കാട്‌ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009 ആഗസ്റ്റിൽ വി എസ്‌ അച്യൂതാനന്ദൻ മന്ത്രിസഭ പുനഃസംഘടനവേളയിൽ ദേവസ്വം, പ്രിന്‍റിങ്‌ ആന്‍റ് സ്റ്റേഷനറി വകുപ്പ് മന്ത്രിയായി.

ആദർശ രാഷ്ട്രീയത്തിന്‍റെ പ്രതീകമായി അറിയപ്പെടുന്ന കടന്നപ്പള്ളി രാമചന്ദ്രൻ 2016 കണ്ണൂർ നിയോജക മണ്ഡലത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു വകുപ്പു മന്ത്രിയായി.

Related Articles

Back to top button