IdukkiKeralaLatest

സുഭിക്ഷ കേരളം പദ്ധതി; നൂറുമേനി വിളയിച്ച്‌ ആരോഗ്യപ്രവര്‍ത്തകന്‍

“Manju”

ശ്രീജ.എസ്

രാജാക്കാട് : സുഭിക്ഷ കേരളം പദ്ധതിയില്‍ നൂറുമേനി വിളയിച്ച്‌ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. രാജകുമാരി-നടുമറ്റം ആരോഗ്യ ഉപകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോ സക്കറിയയാണ് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുറ്റുവട്ടം പച്ചക്കറികൃഷിയാല്‍ സമ്പന്നമാക്കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പംതന്നെ ജൈവപച്ചക്കറികളും വിളയിച്ച്‌ നാടിന് മാതൃകയാവുകയും ചെയ്യുന്നു ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വെണ്ട, പയര്‍, ചീര, പപ്പായ, വഴുതന, തക്കാളി, കാരറ്റ്, ചൈനീസ് കാബേജ്, മുള്ളങ്കി തുടങ്ങി പലതരം പച്ചക്കറികളും ഈ ആരോഗ്യപ്രവര്‍ത്തകന്‍ നട്ടുപരിപാലിക്കുന്നു. കൃഷിപരിപാലനത്തിന് കുടുംബാംഗങ്ങളും ബിനോ സക്കറിയക്കൊപ്പം സഹായത്തിനായി മണ്ണിലിറങ്ങും.’ആരോഗ്യസംരക്ഷണത്തിന് വിഷരഹിതമായ പച്ചക്കറികള്‍’ എന്ന സന്ദേശം പച്ചക്കറി കൃഷിയിലൂടെ പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യമെന്ന് ബിനോ സക്കറിയ പറഞ്ഞു.

കൃഷിയുടെ ആദ്യവിളവെടുപ്പ് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ബിനു നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ.തങ്കച്ചന്‍, കൃഷി അസിസ്റ്റന്റ് തോമസ് പോള്‍ എന്നിവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.

Related Articles

Back to top button