KannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈയാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നിലവിലെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ നടപ്പാക്കേണ്ട എന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇ​പ്പോ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. രോ​ഗ​മു​ക്തി​യും ന​ല്ല​നി​ല​യ്ക്കാ​ണ് ഉ​ള്ള​ത്.

ഇ​ന്ന് ന​ട​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഉ​ട​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. നി​ല​വി​ലെ ക്ല​സ്റ്റ​ര്‍ നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ​ഗ്ധ​രും ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഉ​ട​ന്‍ ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു ഘ​ട്ടം ഉ​ണ്ടാ​യാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാകുമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം.

സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമാന നിര്‍ദേശമാണ് സിപിഎമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടല്‍ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്. ഈ വികാരത്തിന് ഒപ്പം നില്‍ക്കുന്നു എന്നായി മുഖ്യമന്ത്രി നല്‍കിയ മറുപടി. സമാന നിര്‍ദേശമാണ് സിപിഎമ്മും മുന്നോട്ട് വച്ചത്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് അടച്ചിടല്‍ വേണ്ട എന്നത് യോഗത്തിന്റെ പൊതുവികാരമായി മാറിയത്. ഈ വികാരത്തിന് ഒപ്പം നില്‍ക്കുന്നു എന്നായി മുഖ്യമന്ത്രി നല്‍കിയ മറുപടി.

Related Articles

Back to top button