LatestThiruvananthapuram

കേരളത്തിന് സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം സംവിധാനം

“Manju”

തിരുവനന്തപുരം: സിനിമ ആസ്വാദനത്തിന് സ്വന്തമായ ഒടിടി സംവിധാനവുമായി കേരളം. സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഒടിടി പ്ലാറ്റ്ഫോം തുടങ്ങുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ ലോകോത്തര സിനിമകള്‍ ഇനി നമുക്ക് ആസ്വദിക്കാനാകും. സി സ്പേസ് എന്നു പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കലാഭവവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു പേരിടല്‍.

കലാമൂല്യമുള്ള സിനിമകള്‍ ദേശ കാല ഭാഷാ വ്യത്യാസമില്ലാതെ സി സ്പേസില്‍ ഉണ്ടാകും. സിനിമകള്‍ മാത്രമല്ല, ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും എല്ലാം പ്രദര്‍ശനത്തിനെത്തും. കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ സി സ്പേസിലേക്കുള്ള സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാം. കെഎസ്‌എഫ്ഡിസിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആണ് രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്.

ലോകോത്തരമായുള്ള സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകള്‍ ആസ്വദിക്കുവാനുള്ള ഒരു സംവിധാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഡി.സി ഒരുക്കുന്ന ഈ സംരഭം. തിയേറ്റര്‍ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും.

ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒ.ടി.ടി.യില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും.

Related Articles

Back to top button