Uncategorized

ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം – പ്രധാനമന്ത്രി

“Manju”

 

തിരുവനന്തപുരം: പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്ലറ്റുകളെ സംഭാവൻ ചെയ്യാൻ കഴിഞ്ഞ വർഷങ്ങളിൽ അവർ നടത്തിയ പ്രയത്നങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നതാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പി ടി ഉഷയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആഗ്രഹിച്ചതില്‍ തെറ്റൊന്നുമില്ല.
ഉഷയേപ്പോലൊരു പ്രതിഭ തങ്ങള്‍ക്ക് മുതല്‍കൂട്ടായും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണത്. തന്റെ മുന്നില്‍ വലിയൊരു ലക്ഷ്യമുള്ളതിനാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേയ്ക്കില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഉഷ.
വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സുഷമ സ്വരാജ് നേരിട്ട് വിളിച്ച്‌ കായിക മന്ത്രി പദവി ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് കായിക മന്ത്രിയായ ഉമാ ഭാരതിയും പ്രധാന ഒരു ചുമതല ഏല്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മന്ത്രിയാകുന്നതിനേക്കാള്‍ വലുത് രാജ്യത്തിനായി ഒരു ഒളിമ്ബിക്‌സ് മെഡല്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് അവരെ ബോധ്യപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി അവിടേയ്ക്ക് ക്ഷണിച്ചു. ഉഷാ സ്‌കൂളിന്റെ മാതൃകയില്‍ ഗുജറാത്തില്‍ അവിടെ പരിശീലന സ്ഥാപനം നടത്താനാണ്. സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഒരുക്കും. കായികതാരങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ മാത്രം മതി. എല്ലാരംഗത്തും ഗുജറാത്തികള്‍ മുന്നിലെത്തിയിട്ടും ഒരു അന്താരാഷ്ട്ര അത്‌ലറ്റ് അവിടെനിന്ന് ഉണ്ടായിട്ടില്ല. ഇതു പരിഹരിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്തൊക്കെ ചെയ്യണമെന്ന് കാട്ടി ഉഷ നല്‍കിയ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
‘കേരളത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗുജറാത്തില്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി. ആത്മാര്‍ത്ഥമായ ആഗ്രഹവും മടിയില്ലാത്ത പിന്തുണയും ഗുജറാത്ത് ആവര്‍ത്തിക്കുന്നതിനാല്‍ അവിടേയ്ക്ക് പോയി. . പരിശീലനത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രാഥമിക പരിശീലനം നല്‍കി. പിന്നീട് മാസത്തില്‍ ഏതാനും ദിവസം നേരിട്ടെത്തി പരിശീലിപ്പിച്ചു. ബാക്കിയുള്ള ദിവസങ്ങളില്‍ പരിശീലിപ്പിക്കാന്‍ മികവുള്ളവരെ ചുമതലപ്പെടുത്തി.

Related Articles

Check Also
Close
Back to top button