Uncategorized

ജീവന്റെ ഗതിവിധികളെ തിരിച്ചറിയാൻ കഴിയുന്ന അനുഭവമുള്ള ഗുരുവിനെ ശാന്തിഗിരിയിൽ ദർശിക്കാം – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”


ചേര്‍ത്തല : ജീവന്റെ ഗതിവിധികളെ തിരിച്ചറിയാൻ കഴിയുന്ന അനുഭവമുള്ള ഒരു ഗുരു ഇല്ലാതെ പോയാൽ എല്ലാ സന്യാസമഠങ്ങളും ഊഷരമായി പോകും എന്നും, ശാന്തിഗിരിയുടെ പ്രത്യേകത ഗതിവിഗതികളെക്കുറിച്ച് അറിയിപ്പ് നൽകുന്നതിന് ശേഷിയുള്ള ഒരു ഗുരുസ്ഥാനം ഉണ്ടെന്നതാണെന്നും ശാന്തിഗിരി ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാന തപസ്സ്വി. പാണാവള്ളി ശാര്‍ങ്ഗധരന്റെ ഭവനത്തില്‍ വെച്ച് നടന്ന ശാന്തിഗിരി ആശ്രമം പാണാവള്ളി, പൂച്ചാക്കല്‍ യൂണിറ്റുകളുടെ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള യൂണിറ്റ് തല മീറ്റിംഗ‌ിൽ സംസാരിക്കുകയായിരുന്നു സ്വാമി. വൈകിട്ട് 6.15 ന് ആരംഭിച്ച മീറ്റിംഗില്‍ ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രൻ പി.ജി., അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയൻ മാച്ചേരി, ദിനകരന്‍ ജെ സ്വാഗതവും ജയചന്ദ്രൻ എസ്. പാണാവള്ളി നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button