Uncategorized

പാന്‍ കാര്‍ഡിലെ അഡ്രസ് തെറ്റാണോ? ആധാര്‍ ഉപയോഗിച്ച്‌ എളുപ്പം മാറ്റാം

“Manju”

പാൻ കാർഡിലെ അഡ്രസ് തെറ്റാണോ? ആധാർ ഉപയോഗിച്ച് എളുപ്പം മാറ്റാം
ന്യൂഡൽഹി: നികുതിദായകനായ ഇന്ത്യന്‍ പൗരന് വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. അഥവാ പാന്‍ കാര്‍ഡ്. ആദായനികുതി വകുപ്പ് നല്‍കിയ ഈ 10 അക്ക ആല്‍ഫാന്യൂമെറിക് കോഡ് ഒരു വ്യക്തിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖ കൂടിയാണ്. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്. പെന്‍ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍, സര്‍ക്കാര്‍ സ്കീമുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്. അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. 12 അക്ക നമ്പര്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്. വ്യക്തികള്‍ക്ക് സാധുതയുള്ള ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡ് വിലാസം മാറ്റാവുന്നതാണ്. ആധാര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ പാന്‍ കാര്‍ഡിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന്, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് പോര്‍ട്ടല്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയ ശേഷം ‘ആധാര്‍ ഇ-കെവൈസി അഡ്രസ് അപ്‌ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

Related Articles

Check Also
Close
Back to top button