KeralaLatestPalakkad

കീം ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികക്കും മകള്‍ക്കും കോവിഡ്

“Manju”

ശ്രീജ.എസ്

പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് അതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും നാല്പതോളം വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. കോവിഡ് ബാധ സ്ഥിരീകരിച്ച അധ്യാപികയുടെ മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്.

തമിഴ്നാട്ടില്‍ ആയിരുന്ന മകളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി അധ്യാപിക അവിടേക്ക് പോയിരുന്നു. ഇതുവഴിയാകാം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം . കീം പ്രവേശന പരീക്ഷ കേന്ദ്രമായ കഞ്ചിക്കോട് സ്കൂളിലെ രണ്ടു ക്ലാസ് മുറികളുടെ ചുമതല ഇവര്‍ക്കുണ്ടായിരുന്നു . നിരീക്ഷണത്തിലിരിക്കുന്ന വിദ്യാ‍ര്‍ഥികളടക്കമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സാംപിള്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button