IndiaLatest

കോവിഡ് പോരാളികളെ അഭിനന്ദിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കാലത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച കോവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പരിമിതിക്കുള്ളില്‍ നിന്നാണ് രാജ്യം കോവിഡിനെതിരെ പോരാടിയതെന്ന് ഗവര്‍ണര്‍മാരുടെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
“രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കണ്ടുമുട്ടുന്നത്. ഞങ്ങളുടെ കോവിഡ് യോദ്ധാക്കള്‍ ഈ മഹാമാരിയെ ചെറുക്കാന്‍ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു. 108 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി, രാജ്യത്തുടനീളം കുത്തിവയ്പ്പ് ഡ്രൈവ് തുടരുകയാണ്” അദ്ദേഹം പറഞ്ഞു.

കോവിഡ് സമയത്ത് ഇന്ത്യയും ലോക രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേരുന്ന നാലാമത്തെ സമ്മേളനമാണിത്.

Related Articles

Back to top button