IndiaKeralaLatest

മാനദണ്ഡങ്ങള്‍ ഒന്നും തെറ്റിക്കാതെ ഒരു വിവാഹം, ഭക്ഷണം വിളമ്പാന്‍ പിപിഇ കിറ്റു ധരിച്ചവര്‍; കോവിഡ് കാലത്തെ കല്യാണക്കാഴ്ച

“Manju”

സിന്ധുമോള്‍ ആര്‍

കൃഷ്​ണ (ആന്ധ്രപ്രദേശ്​): പി.പി.ഇ കിറ്റ്​ ധരിച്ച്‌​ ഭക്ഷണം വിളമ്പുന്ന വെയ്​റ്റര്‍മാര്‍, സാമൂഹിക അകലത്തില്‍ ആള്‍ക്കാരെ ഇരുത്തി സദ്യ, അതിഥികളെ സ്വീകരിക്കുന്നതാക​ട്ടെ ശരീര താപനില അളന്നും സാനിറ്റെസര്‍ നല്‍കിയും. കോവിഡ്​ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജൂലായ് 22-ന് ആന്ധ്രയില്‍ നടന്ന കല്യാണത്തി​​ന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്​.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്‌സാണ് വിവാഹസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 150-200 പേര്‍ക്കുളള ഭക്ഷണം ഒരുക്കാനായിരുന്നു ഓര്‍ഡര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്നും നിര്‍ബന്ധത്തിന്റെ ഭാ​ഗമായാണ് കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടത്.

12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച്‌ എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങള്‍ ഒന്നും തെറ്റിക്കാതെ ആയിരിന്നു വിവാഹം. സദ്യക്കുശേഷം പി.പി.ഇ കിറ്റുകളെല്ലാം നശിപ്പിക്കുകയും ചെയ്​തു.

രാജ്യത്ത് കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ആന്ധ്ര. സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ നടത്തുന്നതിന് മുമ്പായി തഹസില്‍ദാരുടെ അനുവാദം വാങ്ങേണ്ടതുണ്ട്.

Related Articles

Back to top button