KeralaLatest

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയായി

“Manju”

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്ന് 9 മണിക്ക് 140 അടിയില്‍ എത്തിയതായി തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തെന്മല ഡാം ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി. നിലവില്‍ ഡാം മേഖല ഓറഞ്ച് അലര്‍ട്ടിലാണ്. കല്ലട ആറിന്റെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ് എന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പുനല്‍കി.

Related Articles

Back to top button