IndiaKeralaLatest

അധ്യാപകരുടെ ശമ്പളം നല്‍കാത്ത സ്​കൂളുകള്‍ക്കെതിരെ നടപടി

“Manju”

സിന്ധുമോള്‍ ആര്‍

കുവൈത്ത്​ സിറ്റി: അധ്യാപകരുടെ ശമ്പളം തടഞ്ഞ ആറു സ്​കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടിയെടുത്തു. ആറു​ സ്വകാര്യ സ്​കൂളുകളുടെ ലൈസന്‍സ്​ ആറുമാസത്തേക്ക്​ മരവിപ്പിക്കാനാണ്​ തീരുമാനിച്ചത്​. തുടര്‍ന്ന്​ സ്​കൂള്‍ അധികൃതര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവരുകയും മേലില്‍ ആവര്‍ത്തിക്കില്ലെന്ന്​ മന്ത്രാലയത്തിന്​ ഉറപ്പുനല്‍കുകയും ചെയ്​തു. ജീവനക്കാരുടെ ആനുകൂല്യം തടയുന്ന സ്വകാര്യ സ്​കൂളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ ഫയല്‍ മരവിപ്പിക്കുമെന്ന്​ മാന്‍പവര്‍ അതോറിറ്റിയും മുന്നറിയിപ്പ്​ നല്‍കി.

കോവിഡ്​ പ്രതിസന്ധിയില്‍ ക്ലാസുകള്‍ ഒാണ്‍ലൈനിലേക്ക്​ മാറ്റിയതി​ന്റെ മറവിലാണ്​ ചില സ്​കൂളുകള്‍ ജീവനക്കാരുടെ ശമ്പളം തടയുന്നത്​. പല ഡിവിഷനുകളിലേക്ക്​ റെക്കോഡ്​ ചെയ്​ത പൊതു ക്ലാസുകള്‍ അയച്ചുകൊടുക്കുന്നതിലൂടെയാണ്​ സ്​കൂളുകള്‍ ലാഭം കൊയ്യുന്നത്​. ചില സ്​കൂളുകള്‍ ഏതാനും ജീവനക്കാരെകൊണ്ട്​ നിര്‍ബന്ധിത അവധി എടുപ്പിക്കുന്നതായും പരാതിയുണ്ട്​.

Related Articles

Back to top button