ErnakulamKeralaLatest

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം

“Manju”

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം. ആലുവ എടത്തല ചൂണ്ടി സ്വദേശി സി. മോഹനന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മോഹനന്‍ മരണപ്പെട്ടത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹനന്‍ കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ മരിച്ച ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയന്‍ കളമശേരി മെഡിക്കല്‍ കോളാജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി സ്വദേശി അബൂബക്കിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 72 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അബൂബക്കര്‍ മരിച്ചത്. ആലപ്പുഴയില്‍ ശനിയാഴ്ച മരിച്ച പട്ടണക്കാട് സ്വദേശിക്കും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Related Articles

Back to top button