KeralaLatest

പ്രായിക്കര പാലത്തില്‍ നിന്ന് ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു

“Manju”

 

മാവേലിക്കര: പ്രായിക്കര പാലത്തില്‍ നിന്ന് അച്ചന്‍ കോവിലാറ്റിലേക്ക് ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു. തഴക്കര തുണ്ടില്‍ തെക്കെതില്‍ അനില്‍കുമാര്‍ (26) ആണ് ഞായറാഴ്ച രാത്രി 9 മണിയോടെ ആറ്റിലേക്ക് ചാടിയത്. ബൈക്കില്‍ പാലത്തില്‍ എത്തിയ ഇയാള്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മാവേലിക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.താഹയുടെ നേതൃത്വത്തില്‍ അലപ്പുഴ, തിരുവല്ല എന്നിവിടങ്ങിളില്‍ നിന്നുള്ള 20 അംഗ സ്‌കൂബ ടീം ഇന്നലെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ആറ്റില്‍ തിരച്ചില്‍ നടത്തി. പ്രായിക്കര പാലം മുതല്‍ താഴോട്ട് അര കിലോമീറ്ററാണ് സംഘം അണ്ടര്‍ വാട്ടര്‍ സ്‌കൂബാ സെറ്റ് ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത്. കൂടാതെ രണ്ട് ബോട്ടുകള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തി. ആറിന്റെ അടിത്തട്ടിലെ മാലിന്യങ്ങള്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായും ഫയര്‍ഫോഴ്‌സ് പറഞ്ഞു.
എറണാകുളത്ത് ഇലക്ട്രിക്കല്‍ കമ്പിനിയിലെ ജീവനക്കാരനായിരുന്നു അനില്‍ കുമാർ. മാവേലിക്കര തഹസില്‍ദാര്‍ എസ്.സന്തോഷ്‌കുമാര്‍, സി.ഐ ബി.വിനോദ് കുമാര്‍ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇന്ന് രാവിലെയും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button