KeralaLatest

ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകൃതമായതിന്റെ ശതാബ്ദി ആഘോഷത്തിന് ചൊവ്വാഴ്ച തുടക്കം

“Manju”

പോത്തൻകോട്: മഹാകവി കുമാരനാശാന്റെ വിഖ്യാത കൃതിയായ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകൃതമായതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഒരുവർഷം നീണ്ടുനില്ക്കുന്ന ഉദ്ഘാടനത്തിനു് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവാഴ്ച തിരി തെളിയും. സാംസ്‌കാരികകാര്യ വകുപ്പു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. മഹാകവി കുമാരനാശാന്റെ ഒരു വർഷം നീണ്ടുനിലക്കുന്ന 150-ാം ജന്മവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടും, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും, പല്ലന ആശാൻ സ്മാരകസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംവത്സരദീർഘമായ ജന്മവാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്. 2022 ഏപ്രിൽമാസത്തിൽ ആരംഭിച്ച് 2023 ഏപ്രിൽ മാസത്തിൽ അവസാനിക്കുന്ന ഈ ജന്മ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ തലങ്ങളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ആശാൻ കൃതികളുടെ പുതിയ പതിപ്പുകളുടെപ്രകാശനം, കാവ്യരചന, കാവ്യാലാപനം, പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ, ദേശീയകവിസമ്മേളനം, ആശാൻ കവിതകളുടെ വ്യത്യസ്ത രംഗാവതരണങ്ങൾ, ചലച്ചിത്രാവതരണങ്ങൾ, പ്രദർശനങ്ങൾ, ആശാന്റെ പ്രജാസഭാംഗത്വവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ, , കേരളീയനവോത്ഥാനത്തിൽ കുമാരനാശാനും ശ്രീനാരായണഗുരു തുടങ്ങിയവരും വഹിച്ച പങ്കിനെക്കുറിച്ചുള്ള പഠനങ്ങളുംസംവാദങ്ങളും, സാഹിത്യമണ്ഡലത്തിലെകുമാരനാശാന്റെ പ്രഭാവത്തെപ്പറ്റിയുള്ള പഠനങ്ങൾ, 150-ാം ജന്മവാർഷികസ്മരണികയുടെ പ്രകാശനം എന്നിങ്ങനെയുള്ള പരിപാടികൾഈ കാലയളവിൽ നടത്തുന്നതിനാണ് പദ്ധതിതയ്യാറാക്കിയിട്ടുള്ളത്. മഹാകവിയുടെനാമത്തിൽ ദേശീയപുരസ്‌കാരവും സംസ്ഥാനപുരസ്‌കാരവും നൽകുവാൻ ഉദ്ദേശിക്കുന്നു.
തുടർമാസ പരിപാടികളുടെ ഭാഗമായി ഈ മാസം തന്നെ കായിക്കര ആശാൻ സ്മാരകത്തിലും, അടുത്ത മാസത്തിൽ ആശാൻ അന്ത്യ വിശ്രമം കൊളളുന്ന പല്ലന ആശാൻ സ്മാരകത്തിലും, കേരള സർവ്വകലാശാലയിലും, ആശാൻ വസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതുമായ ബാംഗ്ളൂർ, ചെന്നൈ, പാലക്കാട്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് 4-ന് ഇൻസ്റ്റിറ്റ്യൂട്ട് വൈസ്‌ചെയർമാൻ വി.ശശി എം.എൽ. എ.യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ളനത്തിൽ യുവ പ്രാസംഗികനും പ്രൊഫസറുമായ ഡോ.എം. എ.സിദ്ദീഖ് ചണ്ഡാലഭിക്ഷുകി ശതാബ്ദി പ്രഭാഷണം നടത്തും. അടൂർ പ്രകാശ്.എം.പി., ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി.മധുസൂദനൻ നായർ, ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിനുമുൻപ് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ആശാൻ കാവ്യാഞ്ജലിയും സമ്മേളനാനന്തരം കാഥികൻ കായിക്കര ബിപിൻചന്ദ്രപാൽ അവതരിപ്പിക്കുന്ന ചണ്ഡാലഭിക്ഷുകി എന്ന കഥാപ്രസംഗവും അവതരിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്, ഡോ.അജിൽ.കെ, ബി.വിമൽ കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button