IndiaLatest

സ്വയം നിയന്ത്രിക്കാവുന്ന പാരച്യൂട്ടുകള്‍ വിജയകരമായി പരീക്ഷിച്ച്‌ ഡി.ആര്‍.ഡി.ഒ.

“Manju”

ന്യൂഡല്‍ഹി; സ്വയം നിയന്ത്രിക്കാവുന്നതും വിദൂര നിയന്ത്രണ ക്ഷമതയുമുള്ള പാരച്യൂട്ടുകള്‍ വിജയകരമായി പരീക്ഷിച്ച്‌ ഡി.ആര്‍.ഡി.ഒ. ആഗ്രയിലെ വ്യോമതാവളത്തില്‍ നിന്നും വ്യോമസേന വിമാനങ്ങളുടെ സഹായത്താലാണ് ഡി.ആര്‍.ഡി.ഒ പരീക്ഷണം നടത്തിയത്.

ഡി.ആര്‍.ഡി.ഒയുടെ ഗവേഷണ കേന്ദ്രമുള്ള ആഗ്രയിലാണ് കണ്‍ട്രോള്‍ഡ് ഏരിയല്‍ ഡെലിവറി സിസ്റ്റം എന്ന (സിഎഡിഎസ്-500) വികസിപ്പിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം പ്രമാണിച്ച്‌ പ്രതിരോധ ഗവേഷണ മേഖലയില്‍ ആത്മനിര്‍ഭരത കൈവരിക്കുന്നതിന്റെ ഭാഗമാണ് പരീക്ഷണ വിജയമെന്ന് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

സിഎഡിഎസ്-500 വഴി കൃത്യമായ സ്ഥാനത്ത് ഭാരമേറിയ വസ്തുക്കള്‍ താഴെവീഴാതെ സുരക്ഷിതമായി ഇറക്കാനാവുമെന്നത് ഏറെ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. സിഎഡിഎസ്-500 സംവിധാനത്തില്‍ പാരച്ച്യൂട്ടില്‍ താഴേക്ക് അയച്ച വസ്തുവിന് പിന്നാലെ അതിന്റെ കൃത്യത പരിശോധിക്കാനായി വ്യോമസേനയുടെ 11 പാരാ കമാന്റോകളും ഭൂമിയിലിറങ്ങി. എന്‍ 32 വിമാനമാണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചത്.

Related Articles

Back to top button