KeralaKottayamLatest

കൗമാരക്കാര്‍ക്ക് വാക്സിനേഷന്‍ ജനുവരി മൂന്നു മുതല്‍

“Manju”

കോട്ടയം: ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജനുവരി മൂന്നു മുതല്‍ ആരംഭിക്കും. 2007 ലോ അതിനു മുമ്പോ ജനിച്ച കൗമാരക്കാര്‍ക്ക് കോവാക്സിനാണ് നല്കുക. ഇതിനായി ജനുവരി ഒന്നു മുതല്‍ www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ നല്‍കാനായി ഒരു സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. ഒരു മൊബെല്‍ നമ്പറില്‍ നിന്ന് നാലുപേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം.

വാക്സിനേഷനായി മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറിലൂടെയും കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ കൂടിയും വീണ്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജനുവരി മൂന്ന് മുതല്‍ വാക്സിനേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിനെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളിലോ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടുക. ഫോണ്‍- 104, 1056, 0471-2552056

Related Articles

Back to top button