KeralaLatest

മുല്ല വില പൊള്ളുന്നു; ഒരു കിലോയ്ക്ക് 2700 രൂപ

“Manju”

തിരുവനന്തപുരം:മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല കിട്ടണമെങ്കില്‍ പോലും തലേന്നു തന്നെ ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ്.

തോവാളയില്‍ നിന്നാണു തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ മുല്ല എത്തുന്നത്. അവിടെ നിന്ന് 2500 രൂപയ്ക്കു നല്‍കുന്നതാണ് ഇവിടത്തെ കടകളില്‍ 2700നു വില്‍ക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാല്‍ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുന്‍പ് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തില്‍ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുന്‍പു വില 5 രൂപ. ഇപ്പോള്‍ 30 രൂപ കൊടുക്കണം.

തോവാളയില്‍ നിന്നും വെള്ളായണിയില്‍ നിന്നുമാണു താമര എത്തുന്നത്. വെള്ളായണി കായലില്‍ ഇപ്പോള്‍ താമര ഇല്ല. മുന്‍പു ദിവസം 1000 താമരപ്പൂക്കള്‍ അവിടെ നിന്ന് എത്തിയിരുന്നു.മലബാർ ലൈവ്.ജനുവരി പകുതിയോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ

Related Articles

Back to top button