IndiaLatest

എം എച്ച്‌ ആര്‍ ഡി ഇനി വിദ്യാഭ്യാസ മന്ത്രാലയം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി ‍: മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ എം എച്ച്‌ ആര്‍ ഡി പേര് വിദ്യാഭ്യാസ മന്ത്രാലയമെന്നാക്കി മാറ്റാന്‍ മന്ത്രിസഭാ തീരുമാനം. നിലവില്‍ രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് എച്ച്‌ ആര്‍ ഡി മന്ത്രാലയത്തിന്റെ തലവന്‍. പേര് മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നിര്‍വഹിക്കും.
കൂടാതെ കരട് ദേശീയ വിദ്യാഭ്യാസ നയം 2019നും അംഗീകാരം നല്‍കി. പുതിയ ദേശീയ വിദ്യാഭ്യാസ നയം 1986ല്‍ രൂപവത്കരിക്കുകയും 1992ല്‍ പരിഷ്‌കരിക്കുകയും ചെയ്ത നിലവിലെ വിദ്യാഭ്യാസ നയത്തെ മാറ്റി മറിക്കും. ഐ എസ് ആര്‍ ഒ മുന്‍ മേധാവി കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സമര്‍പ്പിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു പുതിയ വിദ്യാഭ്യാസ നയം.

Related Articles

Back to top button