Latest

പ്രവാസികൾക്ക് സൗദിയിലേക്ക് മരുന്ന് കൊണ്ടു പോകണമെങ്കില്‍ സീലുള്ള കുറിപ്പടി നിര്‍ബന്ധം

“Manju”

സിന്ധുമോൾ. ആർ

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് മരുന്നുമായി യാത്ര ചെയ്യണമെങ്കില്‍ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കര്‍ശനമാക്കിയതായി സൗദി കസ്റ്റംസ് അറിയിച്ചു. രാജ്യത്തെ വിമാനത്താവളം ഉള്‍പ്പടെ അതിര്‍ത്തി കവാടങ്ങളില്‍ ഇത് കാണിച്ചാല്‍ മാത്രമേ ഇനി മരുന്നു കൊണ്ടുവരാന്‍ സാധിക്കൂ. സൗദിയില്‍ ഇറക്കുമതിക്കു നിയന്ത്രണമുള്ള ചരക്കുകളുടെ വിഭാഗത്തിലാണ് മരുന്നുകള്‍ ഉള്‍പ്പെടുക. നിയമം നിലവിലുണ്ടെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. ഇനി മുതല്‍ ചെറുതും വലുതുമായ എല്ലാ മരുന്നുകള്‍ക്കും ഇതു ബാധകമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Related Articles

Back to top button